സ്‌കോഡ 25-ാം വാർഷികം: കൈലാഖ്, കുഷാഖ്, സ്ലാവിയ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു

  konnivartha.com: ഇന്ത്യയിൽ 25-ാം വാർഷികവും ആഗോളതലത്തിൽ 130-ാം വാർഷികവും ആഘോഷിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നിവയുടെ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു. കൂടുതൽ മെച്ചപ്പെടുത്തിയ ഡിസൈൻ, പ്രീമിയം ഫീച്ചറുകൾ എന്നിവ കൂടാതെ ഈ നാഴികക്കല്ലിനെയും ഇന്ത്യൻ വിപണിയോടുള്ള ബ്രാൻഡിന്റെ തുടർച്ചയായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്ന 25-ാം വാർഷികത്തിന്റെ പ്രത്യേക ബാഡ്ജിംഗും ഈ എക്‌സ്‌ക്ലൂസീവ്, ലിമിറ്റഡ്-റൺ എഡിഷനുകളിൽ ഉൾക്കൊള്ളുന്നു. കുഷാഖ്, സ്ലാവിയ എന്നിവയ്ക്കുള്ള മോണ്ടി കാർലോ, കൈലാഖിനുള്ള പ്രസ്റ്റീജ്, സിഗ്നേച്ചർ+ എന്നിവ പോലുള്ള നിലവിലെ ഹൈ-സ്‌പെക്ക് ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലിമിറ്റഡ് എഡിഷനുകൾ. ‘സൗജന്യ ആക്സസറീസ് കിറ്റ്, ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്ന പുതുപുത്തൻ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി, സ്‌പോർട്ടി ലുക്കും പ്രീമിയം ഫീച്ചറുകളും സംയോജിപ്പിച്ച ഈ സ്പെഷ്യൽ എഡിഷനുകൾ ഞങ്ങളുടെ ആരാധകരെ മനസ്സിൽ കണ്ടുകൊണ്ട് തയ്യാറാക്കിയതാണ്. ഞങ്ങളുടെ യാത്രയിൽ നിർണായക…

Read More