ലോക വനിതാ ദിനം : സമത്വമാണ് പ്രധാനം:ആശംസകള്‍

  ഐക്യരാഷ്ട്ര സംഘടന നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിക്കാൻ ആരംഭിച്ചത് 1975 മുതൽക്കാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ വനിതാദിനസന്ദേശം “സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന് ” എന്നതായിരുന്നു. തുല്യത, വികസനം, സമാധാനം എന്നിവ ലക്ഷ്യവുമായിരുന്നു.1975 അന്താരാഷ്ട്ര വനിതാ വർഷമായി (International Womens Year) നിശ്ചയിക്കുകയും മെക്സിക്കോ സിറ്റിയിൽ ആദ്യ ലോകവനിതാ സമ്മേളനം ചേരുകയും ചെയ്തു. ഓരോ വർഷവും വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതും വ്യാപകമായ ജനകീയ ബോധവൽക്കരണത്തിന് സഹായകവുമായ ആശയങ്ങളും സന്ദേശങ്ങളും പ്രഖ്യാപിക്കാറുണ്ട്. 2025 ലെ സന്ദേശം 2025 ലെ ലോക വനിതാ ദിനത്തിൻ്റെ സന്ദേശം For ALL women and girls: Rights. Equality. Empowerment അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എന്നതാണ്. ലിംഗസമത്വത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക. (Accelarate action for Gender…

Read More