konnivartha.com/ പത്തനംതിട്ട: മണ്ഡലകാലം ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി കേരളാ പോലീസുമായി സഹകരിക്കുന്നു. വന്‍ തിരക്കിനിടയില്‍ കുട്ടികളെ കാണാതാകുന്നത് ഓരോ വര്‍ഷവും ആശങ്കഉയര്‍ത്താറുണ്ട്. ഇവരെ ഉറ്റവരുടെ അടുത്തെത്തിക്കാന്‍ കേരളാ പോലീസും വലിയ ശ്രമം നടത്തേണ്ടി വരാറുണ്ട്. തീര്‍ത്ഥാടകരും പോലീസ് വകുപ്പും നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കി തീര്‍ത്ഥാടകരെ സുരക്ഷിതരാക്കാന്‍ വേണ്ടി ക്യുആര്‍ കോഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള ബാന്‍ഡാണ് വി തയ്യാറാക്കിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് കേരളത്തിലെ ഏറ്റവും അടുത്തുള്ള വി സ്റ്റോറോ പമ്പയിലെ വി സ്റ്റാളോ സന്ദര്‍ശിച്ച് രക്ഷിതാവിന്റേയോ കുടുംബാംഗങ്ങളുടേയോ മൊബൈല്‍ നമ്പര്‍ നല്കി ക്യൂആര്‍ കോഡ് സംവിധാനമുള്ള ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ കയ്യില്‍ ഈ ബാന്‍ഡ് കെട്ടി ഈ സേവനം പ്രയോജനപ്പെടുത്താം. കൂട്ടം തെറ്റിപോയ കുട്ടികളെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരളാ പോലീസ് ചെക് പോസ്റ്റില്‍ എത്തിക്കുക.…
Read More