ശബരിമല  വികസന അതോറിറ്റി  രൂപീകരിക്കുന്ന  കാര്യം സർക്കാർ പരിഗണനയില്‍

  konnivartha.com : ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ –  വികസന  പ്രവർത്തികളുടെ  മേൽനോട്ടത്തിനും  വിവിധ  വകുപ്പുകളുടെ ഏകോപനത്തിനുമായി ശബരിമല  വികസന അതോറിറ്റി  രൂപീകരിക്കുന്ന  കാര്യം സർക്കാർ പരിഗണനയിലാണെന്ന്  ദേവസ്വം  വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. മുഖ്യമന്ത്രി ചെയർമാനും  ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയർമാനും  ഉന്നത ഉദ്യോഗസ്ഥർ  അംഗങ്ങളുമായിരിക്കും . ശബരിമല വികസനവുമായി    ബന്ധപ്പെട്ട് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നൽകിയ  ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോന്നിയിലും സീതത്തോട്ടിലും  സ്ഥിരം ഇടത്താവളം ഒരുക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല മാസ്റ്റർ പ്ളാനുമായി  ബന്ധപ്പെട്ട റോപ് വേ  പദ്ധതിയുടെ നടത്തിപ്പ്  സ്വകാര്യ കമ്പനിക്ക് റവന്യൂ ഷെയർ അടിസ്ഥാനത്തിൽ   നൽകി നിർമ്മാണ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. റോപ് വേ യാഥാർത്ഥ്യമാകുന്നതോടെ നിലവിൽ ട്രാക്ടർ ഉപയോഗിച്ച്  പമ്പയിൽ നിന്നും സന്നിധാനത്തേക്ക് നടത്തി വരുന്ന  ചരക്കുനീക്കം പൂർണ്ണമായും റോപ് വേ വഴിയാക്കാൻ കഴിയും.…

Read More