ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (17/12/2022)

ശബരിമലയിലെ  ചടങ്ങുകള്‍ (18.12.2022) ……… പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് ….അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം 6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും. 7.30 ന് ഉഷപൂജ 12.30. ന് ..25 കലശാഭിഷേകം 12.45 ന് കളഭാഭിഷേകം 1 മണിക്ക്……ഉച്ചപൂജ 1.30 ന് ക്ഷേത്രനട അടയ്ക്കല്‍ വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന്… ദീപാരാധന 7 മണിമുതല്‍ പുഷ്പാഭിഷേകം 9.30 മണിക്ക് …അത്താഴപൂജ 11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.   ഇത്തവണ കാനനപാതയിലും വെളിച്ചമെത്തി, 24 മണിക്കൂറും മുടങ്ങാതെ സേവനമൊരുക്കി കെ എസ് ഇ ബി ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിലും വെളിച്ചമെത്തിച്ച്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/12/2022)

ശബരിമലയിലെ തിരക്കിനനുസരിച്ച് നിയന്ത്രണ സംവിധാനങ്ങള്‍ ക്രമീകരിക്കും – അവലോകന യോഗം ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധനല്‍കി മുമ്പോട്ട് പോകാന്‍ ശബരിമല എ.ഡി.എം പി. വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തില്‍ തീരുമാനമായി. നിലവില്‍ ക്യൂ മാനേജ്‌മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യമായ ഗതാഗത, പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍, കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തും. അവശ്യഘട്ടങ്ങളില്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ വിന്യസിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഭക്തര്‍ക്ക് സുരക്ഷയും സുഖദര്‍ശനവും ഒരുക്കുന്ന രീതിയിലാകും നിയന്ത്രണങ്ങള്‍ ക്രമീകരിക്കുക. ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കും. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തും. തിരക്ക് അഭൂതപൂര്‍വ്വമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലിലും നിയന്ത്രണമേര്‍പ്പെടുത്തി…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 11/12/2022)

    ശബരിമല തീര്‍ഥാടനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കനത്ത തോതിലുള്ള വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവില 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം. പ്രതിദിനം ഒരു ലക്ഷത്തോളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ടു വര്‍ഷമായി തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ദര്‍ശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.   ശബരിമലയില്‍ തിങ്കളാഴ്ചത്തെ ബുക്കിംഗ് 1,07,260;തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ശബരിമലയില്‍ നാളെ (ഡിസംബര്‍ 12) ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 പേരാണ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഒരു ലക്ഷത്തിന്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 10/12/2022)

  അയ്യപ്പ ഭക്തര്‍ക്ക് സുഖ ദര്‍ശനമൊരുക്കും:ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശബരിമലയില്‍ ഇനിയും തിരക്ക് വര്‍ധിക്കാനാണ് സാധ്യതയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. വരാനിരിക്കുന്നത് അവധി ദിവസങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് വിലയിരുത്തല്‍. തിരക്ക് നിയന്ത്രണ വിധേയമാക്കി ഏവര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കുകയാണ് ലക്ഷ്യം. സാന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മരക്കൂട്ടം മുതല്‍ ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. അധികനേരം ക്യൂ നീളുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേഗത്തില്‍ ദര്‍ശനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഏകോപനസ്വഭാവത്തോടെ മികച്ച രീതിയിലുള്ള സേവനമാണ് ശബരിമലയില്‍ നടത്തുന്നത്. യാതൊരുവിധ പരാതിക്കും ഇടനല്‍കാത്ത വിധത്തിലാണ് പോലീസിന്റെ പ്രവര്‍ത്തനം. കെ.എസ്.ആര്‍.ടി.സിയും കാര്യക്ഷമമായ…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/12/2022 )

ദര്‍ശന പുണ്യം നേടി 15 ലക്ഷം പേര്‍;ശബരിമലയില്‍ തിരക്കേറുന്നു ഈ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ഡിസംബര്‍ ഒന്നാം വാരം വരെ ദിനംപ്രതി ശരാശരി എണ്‍പതിനായിരത്തോളം ഭക്തന്മാരാണ് ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാം വാരമായതോടെ ഭക്തരുടെ എണ്ണം ക്രമേണ വര്‍ധിച്ചു വരുകയാണ്. ഡിസംബര്‍ 9 ന് (വെള്ളിയാഴ്ച) 1,07,695 പേരാണ് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരുന്നത്. പത്താം തീയതിയും ഒരു ലക്ഷത്തിനടുത്താണ് ബുക്കിംഗ്. വരും ദിവസങ്ങളിലും തിരക്ക് ഇതുപോലെ തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ വിലയരുത്തുന്നു. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതയിലാണ് സന്നിധാനം. ഓരോ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. തിരക്ക് കൂടുമ്പോള്‍ പമ്പമുതല്‍ സന്നിധാനം വരെ ഘട്ടം ഘട്ടമായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ് ദര്‍ശനം സജ്ജമാക്കുന്നത്. സന്നിധാനത്തേക്കുള്ള പ്രധാന പാതയില്‍ നിന്നും വഴിതിരിഞ്ഞ് അയ്യപ്പഭക്തര്‍ വനത്തിലൂടെ നടക്കുന്ന സാഹചര്യം ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും ഇത്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (08/12/2022)

      ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് നെല്‍പ്പറ നിറയ്ക്കല്‍. പറനിറയ്ക്കുന്നതിലൂടെ ഭക്തനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നതാണ് സങ്കല്‍പം. ഈ മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഇതുവരെ സന്നിധാനത്ത് ഒമ്പതിനായിരത്തോളം ഭക്തരാണ് നെല്‍പ്പറ നിറച്ചത്. പതിനെട്ടാം പടി കയറി വരുമ്പോള്‍ കൊടിമരത്തിന് സമീപമാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുള്ളത്. മലയാളികളായ അയ്യപ്പ ഭക്തന്മാരും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരും ഒരുപോലെ പറനിറയ്ക്കല്‍ വഴിപാട് ചെയ്തുവരുന്നു. 200 രൂപയാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള വഴിപാട് തുക. നിലവില്‍ ഒരു ദിവസം ശരാശരി അഞ്ഞൂറില്‍പ്പരം അയ്യപ്പ ഭക്തരാണ് നെല്‍പ്പറ നിറയ്ക്കുന്നത്. ഇതുവഴി ഏകദേശം 18 ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിച്ചത്.   സന്നിധാനത്തെ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ് സന്നിധാനത്തെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. ഭക്തജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പതിവ് പരിശോധനകള്‍ക്ക് പുറമെ പ്രത്യേക പരിശോധനകൂടി…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശബരിമലയില്‍ തിരക്കേറുന്നു;ഡിസംബര്‍ 9 നും 12 നും ബുക്കിംഗ് ഒരു ലക്ഷത്തിന് മുകളില്‍ ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു. ഡിസംബര്‍ 9 നും 12 നും ഒരുലക്ഷത്തിനു മുകളിലാണ് ദര്‍ശനത്തിനായുള്ള ബുക്കിംഗ്. ഡിസംബര്‍ 9 ന് ശബരിമല ദര്‍ശനത്തിനായി ഇതുവരെ (ബുധന്‍) ഓണ്‍ലൈനായി ബുക്ക് ചെയ്തത് 1,04,200 പേരാണ്. ഈ മണ്ഡകാലം ആരംഭിച്ചശേഷം ആദ്യമായാണ് ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒറ്റദിവസം ദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ 12 നും ഒരു ലക്ഷത്തിന് മുകളിലാണ് ബുക്കിംഗ് (1,03,716 പേര്‍). ഡിസംബര്‍ 8 ന് 93,600 പേരും 10 ന് 90,500 പേരും 11 ന് 59,814 പേരുമാണ് ഇതുവരെ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്. ക്രിസ്തുമസ് അവധികൂടി വരുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും തിരക്കേറാനാണ് സാധ്യത. തിരക്ക് വര്‍ധിച്ചാലും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും വഴിപാടുകള്‍ ചെയ്യുന്നതിനും ആവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ സന്നിധാനത്ത് സജ്ജമാണ്. ഈ…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശരവേഗ സേവനവുമായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി) മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മല ചവിട്ടുന്ന അയ്യപ്പന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി). പമ്പ മുതല്‍ സന്നിധാനം വരെയും വിവിധ ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചും 17 ഇ.എം.സി സെന്ററുകളാണ് പ്രവര്‍ത്തനം നടത്തുന്നത്. സന്നിധാനത്ത് മാത്രം നാല് പ്രധാന ആശുപത്രികള്‍ക്ക് പുറമേ വിവിധ ഇടങ്ങളിലായി മൂന്ന് ഇ.എം.സികളും പ്രവര്‍ത്തിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന അയ്യപ്പഭക്തര്‍ക്ക് പ്രാഥമിക ശുശ്രൂഷ ഇ.എം.സി സെന്ററുകളില്‍ നിന്നും നല്‍കി കൂടുതല്‍ ചികിത്സ ആവശ്യമായി വരുന്നവരെ സന്നിധാനത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലേക്കും തുടര്‍ ചികിത്സ ആവശ്യമായി വരുന്ന പക്ഷം പമ്പ ആശുപത്രിയിലേക്കും മാറ്റുന്ന രീതിയാണ് ഇഎംസി സെന്ററുകളില്‍ നടക്കുന്നത്. കാര്‍ഡിയാക് അറസ്റ്റ്, ഫസ്റ്റ് എയ്ഡ്, മുറിവുകള്‍ ഡ്രസ്സിംഗ്, ബി.പി, ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കേണ്ട എല്ലാ സജ്ജീകരണങ്ങളും കേന്ദ്രങ്ങളില്‍ സജ്ജമാണ്.…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 04/12/2022)

സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിപുലമായ താമസ സൗകര്യങ്ങള്‍ ഒരേസമയം 17,017 ഭക്തര്‍ക്ക് താമസസൗകര്യം സ്‌പോട്ട് ബുക്കിങ്ങിന് 454 മുറികളും ഓണ്‍ലൈന്‍ ബുക്കിങ്ങിന് 104 മുറികളും മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിപുലമായ താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിദിനം ശരാശരി 80000 തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. കനത്ത സുരക്ഷ മുന്‍നിര്‍ത്തി വിവിധ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയ ശേഷമാണ് അയ്യപ്പഭക്തര്‍ സന്നിധാനത്ത് എത്തുന്നത്. സന്നിധാനത്ത് ഒരേസമയം 17,017 ഭക്തര്‍ക്കുള്ള താമസ സൗകര്യമുണ്ട്. കുറഞ്ഞ ചിലവില്‍ രണ്ടുപേര്‍ക്ക് 12 മണിക്കൂര്‍ താമസിക്കാന്‍ കഴിയുന്ന പ്രണവം ഗസ്റ്റ് ഹൗസിന് 250 രൂപയാണ് നിരക്ക്. കൂട്ടമായി എത്തുന്ന അയ്യപ്പ സംഘങ്ങള്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യവും വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന 6200 ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും സജ്ജമാണ്. ഭക്തജനങ്ങള്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ഓണ്‍ലൈന്‍ ബുക്കിലൂടെയും മുറികള്‍ ബുക്ക്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/12/2022)

സന്നിധാനം പോസ്റ്റ് ഓഫീസ് ഷഷ്ടിപൂര്‍ത്തി നിറവില്‍ *സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഓ, 689713* *തപാല്‍ പ്രസാദ വിതരണത്തിന് രണ്ടാഴ്ച്ചക്കുള്ളില്‍ ലഭിച്ചത് 208 ഓര്‍ഡറുകള്‍* സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഓ, 689713 എന്ന ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് 60 വയസിലേക്ക്. 1963 ല്‍ ആണ് സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പിറവി. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ചതോടെ സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം സജീവമായി. തപാല്‍ പ്രസാദ വിതരണം പുനരാരംഭിച്ചതോടെ കഴിഞ്ഞ 15 ദിവസത്തിനകം 208 ഓര്‍ഡറുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്നിധാനം പോസ്റ്റ് ഓഫീസിന് ലഭിച്ചത്. ഇതുവഴി 1,34,800 രൂപ സമാഹരിച്ചു. ഓണ്‍ലൈന്‍ പ്രസാദ വിതരണത്തിന് മൂന്ന് കിറ്റുകളാണ് ഉള്ളത്; 520 രൂപ കിറ്റില്‍ ഒരു അരവണയും , 960 രൂപ കിറ്റില്‍ നാല് അരവണയും, 1760 രൂപ കിറ്റില്‍ 10 അരവണയും ഉണ്ടാകും.…

Read More