വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് ഓണാഘോഷം

  KONNIVARTHA.COM: വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് കമ്മറ്റി നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നാളെ ( 19/09/2025 )രാവിലെ ഒന്‍പതു മണി മുതല്‍ കോന്നി വൈസ്മെന്‍ ക്ലബില്‍ നടക്കും . കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും . പൂക്കളം ,വടംവലി , വിവിധ കലാപരിപാടികള്‍ , ഓണക്കളികള്‍ ,ഓണ സദ്യ എന്നിവയാണ് പരിപാടികള്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു .

Read More

വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സമ്മേളനം നടന്നു

  konnivartha.com : വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സമ്മേളനം പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ വെച്ച് പി ഈ സലാഹുദ്ദീൻ അധ്യക്ഷതയിൽ അഡ്വക്കേറ്റ് അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു.   ഏരിയ ട്രഷറർ ജയപ്രകാശ് സംഘടന റിപ്പോർട്ട് അവതരിപ്പിക്കുകയും മനു മക്കപ്പുഴ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയുംചെയ്തു. ഏരിയ പ്രസിഡന്റ് ബിജു വർക്കി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ലിബിൻ ലാൽ സ്വാഗതവും ശംബു കൊല്ലശേരി നന്ദിയും രേഖപ്പെടുത്തി . പുതിയ 21 അംഗ  ഏരിയ കമ്മറ്റി നിലവിൽ വന്നു.പി ഈ സലാവുദ്ദീൻ പ്രസിഡന്റ് ആയും മനു മക്കപ്പുഴ സെക്രട്ടറിയായും തുടരും. ഫിറോസ് സിറ്റി സൂം മൊബൈൽ പുതിയ ട്രഷററായും ചുമതലയേറ്റു

Read More