പ്രമുഖ സ്ഥാപനങ്ങള്‍ ധാരണാപത്രത്തിൽ ഒപ്പുവെച്ചു:ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ ലഭിക്കും

  കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം സംഘടിപ്പിച്ച ‘വേൾഡ് ഫുഡ് ഇന്ത്യ 2025’ അഭൂതപൂർവമായ തോതിലുള്ള നിക്ഷേപ പ്രതിബദ്ധതകൾ കൈവരിച്ച് ചരിത്രപരമായ രീതിയിൽ സമാപിച്ചു. നാല് ദിനങ്ങൾ നീണ്ട പരിപാടിയിൽ, 26 പ്രമുഖ ആഭ്യന്തര, ആഗോള കമ്പനികൾ 1,02,046.89 കോടി രൂപ മൂല്യമുള്ള ധാരണാപത്രത്തിൽ ഒപ്പുവക്കുകയും ഇത് ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപ പ്രഖ്യാപനങ്ങളിലൊന്നായി അടയാളപ്പെടുത്തുകയും ചെയ്തു. ഈ ധാരണാപത്രങ്ങൾ മുഖേന 64,000-ത്തിലധികം ആളുകൾക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളും 10 ലക്ഷത്തിലധികം വ്യക്തികൾക്ക് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇന്ത്യയെ ഭക്ഷ്യസംസ്‌കരണത്തിനുള്ള ഒരു ആഗോളകേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാനുള്ള സർക്കാരിന്‍റെ കാഴ്ചപ്പാടിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. റിലയൻസ് കൺസ്യൂമർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്, ഇന്ത്യയിലെ കോക്കകോള സംവിധാനം, ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (അമുൽ), ഫെയർ എക്‌സ്‌പോർട്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ലുലു ഗ്രൂപ്പ്,…

Read More