വിശദീകരണ യോഗം നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ന് നടത്തുന്ന ബ്ലോക്ക് തല മാർച്ചിനും ധർണയ്ക്കും മുന്നോടിയായി കോന്നി സബ്ബ് ട്രഷറിയിൽ വിശദീകരണ യോഗം നടത്തി. യൂണിയൻ പത്തനംതിട്ട ജില്ല ജോ. സെക്രട്ടറി സി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഇ.പി. അയ്യപ്പൻ നായർ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. വിജയൻ, സെക്രട്ടറി എൻ. എസ്. മുരളീമോഹൻ , ട്രഷറർ പി.ജി. ശശി ലാൽ, ജോയിൻറ് സെക്രട്ടറി റ്റി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു

Read More