ബി ജെ പി നേതൃത്വത്തില്‍ കലഞ്ഞൂരില്‍ ആരോഗ്യ സന്നദ്ധ സേവന പ്രവർത്തനം

കോന്നി വാര്‍ത്ത ഡോട്ട് കോം : ബിജെപി കലഞ്ഞൂർ, എനാദിമംഗലം പഞ്ചായത്ത്‌ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കലഞ്ഞൂരിൽ സംഘടിപ്പിച്ച പരിശീലനം ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി. മനോജ്‌ ഉദ്‌ഘാടനം ചെയ്തു.

ദേശീയ ഹെൽത്ത്‌ വോളണ്ടിയർമാരുടെ ക്യാമ്പയിൻ നടത്തുന്നതിന്റെ ഭാഗമായി ഒരു വാർഡിൽ നിന്നും രണ്ട് പേരെ വീതം കണ്ടെത്തി അവർക്ക് പ്രവർത്തിക്കാൻ വേണ്ട നിർദേശങ്ങൾ നൽകി. മൂന്നാം തരംഗത്തിനെ പ്രതിരോധിക്കുവാൻ നാമെടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് ഡോ . അനൂപ് മുരളീധരൻ ക്ലാസ്സ്‌ എടുത്തു.

ഓരോ വാർഡിലും കോവിഡ് 19 ബാധിതർക്ക് നൽകേണ്ട സഹായങ്ങൾ എങ്ങനെ നൽകണം എന്നതിനെ പറ്റി ബിജെപി ജില്ലാ കമ്മിറ്റി അംഗം സതീഷ് കുമാർ സംസാരിച്ചു. കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ എല്ലാവർക്കും ഏത് സമയത്തും ബന്ധപ്പെടാൻ വേണ്ട ക്രമീകരണം ചെയ്യും എന്നും ആവശ്യം അറിയിക്കുന്നതനുസരിച്ച് വോളണ്ടീയർമാർ അത് കൃത്യമായി ചെയ്യുമെന്നും ബിജെപി കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അരുൺ. പി. എസ് അറിയിച്ചു.

സതികുമാർ, ജയപ്രകാശ്, പ്രസന്നൻ അമ്പലപ്പാട്ട്, രതീഷ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

error: Content is protected !!