പദ്ധതി ഡിസംബറില്‍ ആരംഭിക്കും konnivartha.com: പത്തനംതിട്ട ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൈപ്പിടലിനെ തുടര്‍ന്ന് കരാറുകാരന്റെ അനാസ്ഥ മൂലം താറുമാറായ റോഡ് എത്രയും വേഗത്തില്‍ സഞ്ചാരയോഗ്യമാക്കണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷന് മുതല്‍ അബാന്‍ വരെ പൂര്‍ത്തീകരിച്ചതായി വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ടെന്നും റോഡിന്റെ ആധുനികവത്ക്കരണം സാധ്യമാക്കുന്നതിന് ശേഷിക്കുന്ന ഭാഗം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. റോഡ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന കരാറുകാര്‍ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കണം. പൈപ്പ്ലൈനിന് വേണ്ടി റോഡ് കുഴിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് പൂര്‍വസ്ഥിതിയിലാക്കണമെന്നതില്‍ വിട്ടുവീഴ്ച പാടില്ല. സെന്റ് പീറ്റേഴ്സ് ജംഗ്ഷന് മുതല്‍ അഴൂര്‍ ജംഗ്ഷന് വരെയുള്ള റോഡിന്റെ…
Read More