konnivartha.com : രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആവേശകരമായ മത്സരങ്ങള്‍ നടന്ന റവന്യു ജില്ലാ കലോത്സവത്തില്‍ 661 പോയിന്റോടെ പത്തനംതിട്ട ഉപജില്ല ജേതാക്കളായി. 654 പോയിന്റോടെ കോന്നി ഉപജില്ല രണ്ടാം സ്ഥാനവും 640 പോയിന്റോടെ മല്ലപ്പള്ളി ഉപജില്ല മൂന്നാം സ്ഥാനവും നേടി. 302 പോയിന്റ് നേടി കിടങ്ങന്നൂര്‍ എസ്വിജിവി എച്ച് എസ്എസ് ഒന്നാം സ്ഥാനം നേടി. 283 പോയിന്റുകളോടെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ കോന്നി സബ് ജില്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ മല്ലപ്പള്ളി സബ് ജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോന്നി സബ് ജില്ലയും വിജയികളായി. ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ കിടങ്ങന്നൂര്‍ എസ്വിജിവി എച്ച്എസ് എസ് ഒന്നാം സ്ഥാനവും വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ കിടങ്ങന്നൂര്‍ എസ്വിജിവി എച്ച്…
Read More