konnivartha.com/ പത്തനംതിട്ട : പോസ്റ്റ് ഓഫീസിൽ പാർസലായി വന്ന 965 ഗ്രാം ഹാഷിഷ് പോലീസ് പിടികൂടി, ഒരാൾ അറസ്റ്റിൽ. അടൂർ ചൂരക്കോട് അറവിളയിൽ വീട്ടിൽ വിജയന്റെ മകൻ അരുൺ (27)ആണ് ഡാൻസാഫ് സംഘത്തിന്റെയും, ഏനാത്ത് പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. യുവാവ് പോസ്റ്റ് ഓഫീസിൽ പാർസൽ ഏറ്റുവാങ്ങാനെത്തിയപ്പോൾ, പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങുകയായിരുന്നു. ഇയാൾ ഓടിച്ചുവന്ന കാറും പോലീസ് പിടിച്ചെടുത്തു ഹിമാചൽ പ്രദേശിൽ നിന്നാണ് ഇയാളുടെ വിലാസത്തിൽ പാർസൽ എത്തിയത്. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരും. ജാക്കറ്റിനുള്ളിൽ പൊതിഞ്ഞ സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു പാർസൽ. നാല് പ്ലാസ്റ്റിക് പൊതിക്കുള്ളിലായി മെഴുക് രൂപത്തിൽ ബാളുകളാക്കിയ നിലയിലായിരുന്നു ലഹരിവസ്തു കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരം ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി യും ഡാൻസാഫ്…
Read Moreടാഗ്: യുവാവ് അറസ്റ്റിൽ
വാഹനങ്ങൾ വാങ്ങിയശേഷം വായ്പ്പയോ പലിശയോ അടച്ചില്ല,യുവാവ് അറസ്റ്റിൽ
മുക്ത്യാർ അധികാരപ്പെടുത്തിയ സുഹൃത്തിന്റെ, ബാങ്കിൽ ലോണുള്ള 4 വാഹനങ്ങളിൽ മൂന്നെണ്ണം സ്വന്തമാക്കിവക്കുകയും വായ്പ്പ തിരിച്ചടിക്കാതിരിക്കുകയും ചെയ്തതിന് രജിസ്റ്റർ ചെയ്ത കേസിൽ യുവാവിനെ പിടികൂടി. വിശ്വാസവഞ്ചനയ്ക്ക് റാന്നി പോലീസ് എടുത്ത കേസിൽ കൊച്ചി ഇടപ്പള്ളി ശ്രീവത്സം വീട്ടിൽ ലെനിന്റെ മകൻ അജയഘോഷ് ലതീൻ (32) ആണ് അറസ്റ്റിലായത്. പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. റാന്നി സ്വദേശി ബിജോ കെ മാത്യുവിന്റെ പേരിലുള്ള നാല് വാഹനങ്ങളിൽ മൂന്നെണ്ണമാണ് പ്രതി, വരുമാനമുണ്ടാക്കി വായ്പ്പാ തുക കൃത്യമായി അടയ്ക്കാമെന്ന് വാക്കുകൊടുത്ത് 2020 മാർച്ച് മുതൽ സ്വന്തമായി നോക്കിനടത്താൻ ഏറ്റെടുത്തത്. എന്നാൽ വായ്പ്പാത്തുകയോ പലിശയോ കൃത്യമായി തിരിച്ചടയ്ക്കാതെ വാഹനങ്ങൾ തട്ടിയെടുത്തതായാണ് പരാതി. ഇതുപ്രകാരം കേസെടുത്ത പോലീസ്, പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് ബാംഗ്ലൂരിൽ നിന്നും ഇയാളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്പെക്ടർക്കൊപ്പം എസ് ഐ ഹരികുമാർ സി…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു,യുവാവ് അറസ്റ്റിൽ
konnivartha.com : സംരക്ഷിക്കാൻ ബാധ്യസ്ഥനായ യുവാവ്,വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ബന്ധുവായ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഏഴാംകുളം വടക്ക് പുതുമല പനയ്ക്കമുരുപ്പ് വെങ്ങവിള പുത്തൻവീട്ടിൽ ഗോപാലന്റെ മകൻ രവി ജി കെ (43) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയശേഷം, ഇയാളുടെയും മറ്റും സംരക്ഷണയിൽ പാർപ്പിക്കുകയും, തുടർന്ന് പലകായളവിലായി പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞവർഷം മാർച്ച് അവസാന ശനിയാഴ്ച്ചയും, ഈവർഷം ആഗസ്റ്റ് അവസാന ഞായർ വരെയുള്ള കാലയളവിൽ പലദിവസങ്ങളിൽ എല്ലാവരും ഉറങ്ങിയശേഷം കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു നിലവിളിച്ചപ്പോൾ വായ് പൊത്തിപിടിച്ചായിരുന്നു ഇയാളുടെ ക്രൂരപീഡനം. ശാരീരികമായും മാനസികമായും തകർന്ന കുട്ടിയിലെ ഭാവഭേദം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയായിരുന്നു. അവരുടെ ഇടപെടലിൽ, കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായ വിവരം ബോധ്യപ്പെട്ടപ്പോൾ പോലീസിനെ അറിയിച്ചു.…
Read More