​മൗറീഷ്യസില്‍ അടൽ ബിഹാരി വാജ്‌പേയി ഇന്നൊവേഷൻ ഉദ്ഘാടനം ചെയ്തു

konnivartha.com: മൗറീഷ്യസിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി മൗറീഷ്യസിലെ റെഡ്യൂട്ടിൽ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ-മൗറീഷ്യസ് വികസനപങ്കാളിത്തത്തിന് കീഴിൽ ​നടപ്പിലാക്കിയ നാഴികക്കല്ലായ ഈ പദ്ധതി, മൗറീഷ്യസിലെ ശേഷിവികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു. 2017 ലെ ധാരണാപത്രപ്രകാരം 4.74 ദശലക്ഷം അമേരിക്കൻ ഡോളർ ധനസഹായം ലഭിച്ച ഈ അത്യാധുനിക സ്ഥാപനം, മന്ത്രാലയങ്ങൾ, പൊതു ഓഫീസുകൾ, സമാന്തര ഗവണ്മെന്റ് സ്ഥാപനങ്ങൾ, ഗവണ്മെന്റ് സംരംഭങ്ങൾ എന്നിവയിലുടനീളം മൗറീഷ്യസ് സിവിൽ സർവീസുകാരുടെ പരിശീലന ആവശ്യങ്ങൾ നിറവേറ്റും. പരിശീലനത്തിനപ്പുറം, പൊതുഭരണത്തിലും ഗവേഷണം, ഭരണ പഠനങ്ങൾ, ഇന്ത്യയുമായുള്ള സ്ഥാപനപരമായ ബന്ധങ്ങൾ എന്നിവയിലും…

Read More