കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ മൃഗചികിത്സാ സേവനം കർഷകർക്ക് കാര്യക്ഷമമായി എത്തിക്കുന്നതിന് 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനം തുടങ്ങുന്നു. ജനുവരി 5 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ കേന്ദ്ര മൃഗസംരക്ഷണ, ഫിഷറീസ്, ക്ഷീര വികസന മന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം നിർവ്വഹിക്കും. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, പാറശ്ശാല എന്നീ ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനമാരംഭിക്കുകയെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏതു സമയത്തും കർഷകർക്ക് മൃഗചികിത്സാ സൗകര്യം ലഭിക്കുന്നതിനും 24 മണിക്കൂറൂം കർഷകർക്ക് സംശയദൂരീകരണത്തിനും അടിയന്തിര ഘട്ടങ്ങളിൽ ചികിത്സാ സേവനം ലഭ്യമാക്കുന്നതിനും ഡോക്ടറുടെ സേവനം ആവശ്യപ്പെടുന്നതിനുമായി സൗജന്യമായി ബന്ധപ്പെടാവുന്ന 1962 എന്ന ടോൾ ഫ്രീ നമ്പറുള്ള കേന്ദ്രീകൃത കോൾസെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവ്വഹിക്കും. കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘ലൈവ്സ്റ്റോക്ക് ഹെൽത്ത് ആന്റ്…
Read More