മാംസം, മുട്ട, പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

കേരളത്തിന് ആവശ്യമായ മാംസം, മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ആനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് പ്രോജക്്ടായ മാതൃകാ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം കടയ്ക്കാട് ഫാര്‍മേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ 39 ഗ്രാമപഞ്ചായത്തുകളില്‍ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ആവശ്യമായ മാംസം ഉത്പാദിപ്പിക്കുന്നതിന് കെപ്‌കോ, കുടുംബശ്രീ, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ എന്നിവ മുഖേന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കി പൊത്തുകുട്ടിയെ നല്‍കി വളര്‍ച്ച എത്തുമ്പോള്‍ തിരിച്ച് എടുക്കുകയും നല്ല വരുമാനം ഉറപ്പു വരുത്തുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. മൃഗസംരക്ഷണ മേഖലയില്‍ നൂതന സംരംഭങ്ങള്‍ കൊണ്ടുവരുകയാണ്. കേരളത്തിന്…

Read More