മണ്ണാറക്കുളഞ്ഞി ആശുപത്രി വളവിലെയും രണ്ടാം കലുങ്കിലേയും അപകട വളവുകളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

ജനീഷ് കുമാര്‍ എംഎല്‍എ യോഗം വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കി മണ്ണാറക്കുളഞ്ഞി ആശുപത്രി വളവിലെയും രണ്ടാം കലുങ്കിലേയും അപകട വളവുകളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും   konnivartha.com : മണ്ണാറക്കുളഞ്ഞി ആശുപത്രി വളവിലെയും രണ്ടാം കലുങ്കിലേയും അപകട വളവുകളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പുനലൂര്‍ – മൂവാറ്റുപുഴ റോഡ് പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. രണ്ട് സ്ഥലങ്ങളും കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടര്‍ പ്രമോജ് ശങ്കറിനൊപ്പം എംഎല്‍എ സന്ദര്‍ശിച്ചു. ട്രാന്‍സ്‌പോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ കൂടിയായ കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ മോട്ടോര്‍ വാഹന വകുപ്പിനോട് രണ്ടുദിവസത്തിനകം സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഈ ഭാഗത്തെ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിച്ചതോടെ അമിതവേഗത അപകടങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. നിര്‍മാണ പ്രവര്‍ത്തി പുരോഗമിക്കുന്ന കോന്നി- പുനലൂര്‍ റീച്ചില്‍ കോന്നി നിയോജകമണ്ഡലത്തില്‍…

Read More