മഞ്ഞൾ കൃഷിക്ക് സുവർണകാലം; പച്ച ഉണക്കിയ മഞ്ഞൾ ₹130

  konnivartha.com : മലയോര മേഖലയില്‍ എവിടെയും നൂറു മേനി വിളവ്‌ കിട്ടുന്ന മഞ്ഞളിന് വില കുതിച്ചുയര്‍ന്നു . പച്ച ഉണക്കിയ മഞ്ഞൾ ഇന്നത്തെ വില 130 രൂപയാണ് . യാതൊരു വിധ വളവും ആവശ്യമില്ലാതെ തനിയെ നിറയെ വിത്ത് തരുന്ന മഞ്ഞളിനെ നാം വേണ്ടത്ര നിലയില്‍ കൃഷി ചെയ്യുന്നില്ല . കാലി വളം കൂടി നല്‍കിയാല്‍ വിളവ്‌ കൂടുതല്‍ ലഭിക്കും . പരിചരണ മാര്‍ഗങ്ങള്‍ ഒന്നും വേണ്ട .   ഉണക്ക മഞ്ഞളിന്റെ ഉപയോഗം വർദ്ധിച്ചതോടെ വിലയും കുതിച്ചുയർന്നു.മുൻപ് കിലോക്ക് 40 മുതൽ 50 രൂപ വരെ ഉണ്ടായിരുന്ന ഉണക്ക മഞ്ഞളിന് ഇന്ന് 130 എത്തി. പാചകത്തിനും സൗന്ദര്യ വർധന വസ്തുക്കളുടെ നിർമാണത്തിനുമാണ് മഞ്ഞൾ ഉപയോഗിച്ചിരുന്നതെങ്കിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശുദ്ധമായ മഞ്ഞളിന് കഴിയുമെന്നുള്ള വ്യാപക നിലയിലുള്ള പ്രചരണം ആണ് വില ഉയരാന്‍ കാരണം…

Read More