ഭിന്നശേഷിക്കാരന് നേരെ കോന്നി പ്രിൻസിപ്പൽ എസ് ഐയുടെ പരാക്രമം;ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

    കോന്നി വാര്‍ത്ത ഡോട്ട് കോം : ഭിന്നശേഷിക്കാരനായ യുവാവിന് നേരെ കോന്നി പ്രിൻസിപ്പൽ എസ് ഐ അകാരണമായി പരാക്രമം നടത്തുകയും വീട്ടിലെത്തി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി . കോന്നി മങ്ങാരം പുളിക്കപ്പതാലിൽ വീട്ടിൽ മുഹമ്മദ് അജീസ്സാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത് .മുഹമ്മദ് അജീസ്സിന്‍റെ ഉടമസ്ഥതയിലുള്ള ബൈക്ക് കുറച്ച് ദിവസമായി സുഹൃത്താണ് ഉപയോഗിച്ച് വന്നിരുന്നത്.എന്നാൽ കഴിഞ്ഞ 24ന് തിങ്കളാഴ്ച്ച രാത്രി ഈ ബൈക്ക് കോന്നി പൊലീസ് കൈകാണിച്ച് നിർത്തുകയും പേരും ഫോൺനമ്പറും എഴുതി വാങ്ങുകയും ചെയ്തിരുന്നു.തുടർന്ന് അടുത്ത ദിവസം കോന്നി പ്രിൻസിപ്പൽ എസ് ഐ ബാബു കുറുപ്പ് പരാതിക്കാരൻ മുഹമ്മദ് അജീസിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞ ശേഷം വീട്ടിൽ എത്തുകയും വാഹനത്തിന്‍റെ ആർ സി ഓണർ മുഹമ്മദ് അജീസാണെന്ന് പറഞ്ഞ് പുറത്ത് അടിക്കുകയും…

Read More