ബ്രഹ്മപുരം വിഷപ്പുകയും മരവിച്ച പൊതു സമൂഹവും

konnivartha.com : ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീ പിടുത്തത്തെ തുടർന്ന് കൊച്ചി നഗരം ഗ്യാസ് ചേമ്പറായി മാറിയെന്ന ബഹു. കേരള ഹൈക്കോടതിയുടെ നിരീക്ഷണം അത്യന്തം ഗൗരവത്തോടെ വിലയിരുത്തണം. കേരളത്തിലെ മഹാ നഗരങ്ങളും കൊച്ചു പട്ടണങ്ങളുമെല്ലാം മാലിന്യ ഭീഷണിയുടെ കരിനിഴലിലാണ്. ചരിത്ര നഗരമായ കോഴിക്കോട്, മാലിന്യ സംസ്ക്കരണ കാര്യത്തിൽ കുറ്റകരമായ അലംഭാവവും വീഴ്ചയും വരുത്തിയതിനെ തുടർന്ന് ആയിരങ്ങൾ രോഷാകുലരായി തെരുവിലിറങ്ങിയതും അധികാരികൾ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അവരെ നേരിട്ടതും സമീപകാലത്താണ്.അഗ്നിബാധയുണ്ടാവാൻ സാധ്യതയുള്ള 29 മാലിന്യ മലകൾ കേരളത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടു കൾ സൂചിപ്പിക്കുന്നത്.ഇത് ഞ്ഞെട്ടിപ്പിക്കുന്ന കണക്കാണ്. ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലുണ്ടായ തീപ്പിടുത്തം സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതവും ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും മുൻ നിർത്തി ശക്തമായി രംഗത്ത് വരേണ്ട സാമൂഹിക- രാഷ്ടീയ പ്രസ്ഥാനങ്ങളും പരി സ്ഥിതി സംഘടനകളും പാടെ പരാജയപ്പെട്ട സാഹചര്യവും ഓർത്തെടുക്കുക. മാലിന്യം കത്തി വിഷപ്പുക പടരുന്നത് സംബന്ധിച്ച്…

Read More