ഹെപ്പെറ്റെറ്റിസ് രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ( എ, ബി, സി,ഇ )

ഹെപ്പെറ്റെറ്റിസ് രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ( എ, ബി, സി,ഇ )ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടിവന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരൾ രോഗങ്ങളോ, അർബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. എല്ലാ വർഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ‘ഒരു ജീവിതം, ഒരു കരൾ’ എന്നതാണ് ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാൻ നവജാത ശിശുവിന് ജനനസമയത്തു തന്നെ ഇമ്മുണോഗ്ലോബുലിൻ നൽകുന്നതിനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളിൽ…

Read More

എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക മാർഗനിർദേശങ്ങൾ

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള നിർദേശങ്ങൾക്കു പുറമേ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക മാർഗനിർദേശങ്ങൾ. (ജൂൺ 15, 22 തീയതികളിൽ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയുള്ളത്, സംസ്ഥാനത്തിനു മുഴുവൻ ബാധകമായ മാർഗനിർദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല)* ഓഫീസ് അക്കൗണ്ട് ജോലികൾക്കായി ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. എല്ലാ പരീക്ഷകളും ശനി, ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിലും നടത്താം. ‘എ’ വിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ, ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. മറ്റുള്ളവർക്ക് വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി. ആരാധനാലയങ്ങളിൽ പരമാവധി 15 പേരിൽ കവിയാതെ, കർശനമായി…

Read More