Konnivartha. Com : പ്രവാസി മലയാളി ഫോറത്തിന്റെആഭിമുഖ്യത്തില് അവാര്‍ഡ് സമ്മേളനവും മന്ത്രി റോഷി അഗസ്റ്റിന് ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡും സമ്മാനിച്ച ചടങ്ങില്‍ അന്‍പതിലധികം രാജ്യങ്ങളിലെ പ്രവാസികള്‍ ഒത്തുചേര്‍ന്നു. കൊച്ചി നെടുമ്പാശേരി സാജ് എര്‍ത്ത് റിസോര്‍ട്ടിലാണ് സല്യൂട്ട് – ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ നാല് വര്‍ഷം കേരളത്തിലെ കോവിഡ് – വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത പ്രവാസി സംഘടനകള്‍, പ്രവര്‍ത്തകര്‍ എന്നിവരെയാണ് പുരസ്കാരം നല്കി സമൃദ്ധമായി ആദരിച്ചത്. മാധ്യമരംഗത്തെ അറിയപ്പെടുന്ന പ്രതിഭകള്‍ക്കും, വ്യാവസായിക, കാര്‍ഷിക, കല, സാംസ്കാരിക രംഗത്ത് തനതായ സാന്നിദ്ധ്യം അറിയിച്ചവരുമായ വ്യക്തികള്‍ക്കും പ്രവാസി മലയാളി ഫോറം അവാര്‍ഡുകളും പ്രശസ്തി പത്രവും നല്കി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന് ചെയര്മാന് അഡ്വ. നടയ്ക്കല്‍ ശശി, വേള്‍ഡ് മലയാളി ഫെഡറേഷന്റെ ടോം ജേക്കബ്ബ്, നവോദയ ഓസ്ട്രേലിയ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് മെമ്പര്‍…
Read More