പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്ക്കാരം നടൻ ജനാർദ്ദനന് സമ്മാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നാൽപ്പത്തിയാറ് വർഷമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിദ്ധ്യമായ നടൻ ജനാർദ്ദനൻ സിനിമയുടെ നട്ടെല്ലാണെന്നും ,അദ്ദേഹം അതുല്യപ്രതിഭയാണെന്നും സംവിധായകൻ രൺജി പണിക്കർ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരവും , പൊന്നാട അണിയിക്കലും നടൻ ജനാർദ്ദനന് എറണാകുളത്തെ പ്രസാദം വീട്ടിൽവച്ച് നൽകിയശേഷം പുരസ്ക്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നടൻ ജനാർദ്ദനന് തുല്യം അദ്ദേഹം മാത്രമാണെന്നും , അദ്ദേഹത്തിന്റെ സിനിമ ജീവിതം പുത്തൻ തലമുറയ്ക്ക് മാതൃകയാണ് . ക്യാപ്റ്റൻ രാജു , ജനാർദ്ദനൻ എന്നിവർ പ്രേക്ഷക മനസിൽ ഇടം നേടിയവരാണ്. അവർ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിൽ പോലും ചലനം സ്വഷടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രൺജി പണിക്കർ പറഞ്ഞു. നടൻ ജനാർദ്ദനൻ അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണ് : എം.പത്മകുമാർ . നടൻ ജനാർദ്ദനൻ…

Read More