പോപ്പുലർ ഫിനാൻസ് :അഞ്ചാലുംമൂട് ശാഖയിൽ പരിശോധന നടന്നു

  konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായതും സംസ്ഥാനത്തും പുറത്തും 281 ശാഖകള്‍ ഉള്ളതുമായ പോപ്പുലർ ഫിനാൻസ് ഉടമകള്‍ നടത്തിയ കോടികളുടെ തട്ടിപ്പിനെ തുടര്‍ന്ന് പൂട്ടിപോയ സ്ഥാപനത്തിന്‍റെ വിവിധ ശാഖകളില്‍ റവന്യൂ വകുപ്പ് നടത്തുന്ന പരിശോധനകള്‍ പുരോഗമിക്കുന്നു . കൊല്ലം ജില്ലയില്‍ ആണ് കഴിഞ്ഞ ആഴ്ച മുതല്‍ പരിശോധനകള്‍ നടന്നത് . കൊല്ലം ജില്ലയിലെ നിരവധി ശാഖകളില്‍ പരിശോധന നടന്നു കൊണ്ടിരിക്കുന്നു . ചില ശാഖകളില്‍ ലക്ഷകണക്കിന് രൂപ കണ്ടെത്തി . ഏതാനും ശാഖകളില്‍ അയ്യായിരം രൂപയില്‍ കുറവ് ഉള്ള പണം മാത്രം ആണ് കണ്ടെത്തുവാന്‍ സാധിച്ചത് . സ്വര്‍ണ്ണ പണയത്തിലും വലിയ രീതിയില്‍ കുറവ് ഉണ്ട് എന്നാണ് പ്രാഥമിക നിഗമനം . കൊല്ലം അഞ്ചാലുംമൂട് ശാഖയിൽ റവന്യൂ അധികൃതർ പരിശോധന നടത്തിയപ്പോള്‍ 4632 രൂപ മാത്രം കണ്ടെത്തി .ഏഴരക്കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുള്ളതായും അവിടെയുണ്ടായിരുന്ന സ്വർണം…

Read More