പെൻഷൻ വിതരണം: ട്രഷറി ക്രമീകരണം ഏർപ്പെടുത്തി

  സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയുടെ രണ്ടാംഘട്ട വ്യാപനം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതൽ 7 വരെ ട്രഷറികൾ മുഖേനയുള്ള പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. മേയ് 3ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ (0) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്‌ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒന്നിൽ (1) അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം ചെയ്യും. മേയ് 4ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ രണ്ടിൽ (2) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്‌ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ മൂന്നിൽ (3) അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം നടക്കും. 5ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ നാലിൽ (4) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്‌ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ അഞ്ചിൽ (5) അവസാനിക്കുന്ന പെൻഷൻകാർക്കും 6ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ആറിൽ (6) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്…

Read More