konnivartha.com: ചക്കുളത്ത്കാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ പൊങ്കാല മഹോത്സവം നടക്കുന്ന ക്ഷേത്രപരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന സമീപപ്രദേശങ്ങളായ തിരുവല്ല നഗരസഭയിലും കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകളിലും കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരം 26 നു വൈകുന്നേരം അഞ്ചു മുതല്‍ 27 നു വൈകിട്ട് ആറു വരെ ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷാപ്പുകളും ഉള്‍പ്പെടെയുള്ള കടകള്‍ അടച്ചും എല്ലാവിധ മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചും സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചും ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.
Read Moreടാഗ്: പെരിങ്ങര
കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി
കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കോവിഡ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റര്‍മാരുടെ സജീവ ഇടപെടല്‍ ഉറപ്പാക്കും: ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവരുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) 8 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ എല്ലാ പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ യോഗം വിലയിരുത്തി. ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലയില്‍ 584 ക്യാമ്പുകളിലായി 67000…
Read More