പെരിങ്ങനാട് പതിനാലാം മൈലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു സപ്ലൈക്കോയും റേഷന്‍ കടകളും കൂടുതല്‍ ജനകീയമാക്കും: മന്ത്രി ജി.ആര് അനില്‍ കേരളത്തിലെ കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റേതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ പറഞ്ഞു. പെരിങ്ങനാട് പതിനാലാം മൈലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ന്യായവില നല്കി സംഭരിച്ച് സപ്ലൈക്കോ ഔട്ട്ലറ്റുകള് വഴി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സബ്സിഡിയായി നല്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പാക്കും. സപ്ലൈക്കോ, റേഷന്‍ കടകള്‍ തുടങ്ങിയവയെ കൂടുതല്‍ ജനകീയമാക്കും. പൊതുവിതരണ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തുവാന്‍ വകുപ്പിന് സാധിച്ചിട്ടുണ്ട്. 13 ഇന നിത്യോപയോഗ സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു വര്‍ഷവും ഏഴു മാസവുമായി വില കൂട്ടിയിട്ടില്ല. റേഷന്‍കടകളെ ആധുനിക തരത്തിലാക്കി ജനസൗഹൃദ ഷോപ്പുകളാക്കി മാറ്റുമെന്നും മന്ത്രി…
Read More