പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 പുറത്തിറക്കി

    konnivartha.com/ കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി അതിന്‍റെ ഐക്കോണിക് അപ്പാച്ചെ നിരയില്‍ പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 അവതരിപ്പിച്ചു. അതുല്യമായ ഡിസൈന്‍, എഞ്ചിന്‍ ലേഔട്ട്, ഹീറ്റ് മാനേജ്മെന്‍റ്, റൈഡിംഗ്, സുരക്ഷ, സുഖസൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി വ്യത്യസ്ത സാങ്കേതികവിദ്യകളുമായാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 എത്തുന്നത്.   312.2 സിസി മോട്ടോര്‍സൈക്കിളിന് സവിശേഷമായ റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് ഡിഒഎച്ച്സി എഞ്ചിന്‍ കുടുതല്‍ കേന്ദ്രീക്രിതമാകാന്‍ കോംപാക്റ്റ് എഞ്ചിന്‍ ലേഔട്ട് സഹായിക്കുന്നു. 5 ശതമാനം ഭാരം കുറഞ്ഞ പുതിയ ഫോര്‍ജ്ഡ് അലുമിനിയം പിസ്റ്റണ്‍ 9,700 ആര്‍പിഎമ്മില്‍ 35.6 പിഎസ് പവറും 6,650 ആര്‍പിഎമ്മില്‍ 28.7 എന്‍എം ടോര്‍ക്കും നല്‍കുന്നു.   പുതിയ ബൈ ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററിനൊപ്പം 6-സ്പീഡ് ട്രാന്‍സ്മിഷനുമുണ്ട്. അത്യാധുനിക ത്രോട്ടില്‍-ബൈ-വയര്‍ സംവിധാനത്തില്‍ 46എംഎം വലിയ ത്രോട്ടില്‍ ബോഡി മികച്ച പവര്‍ നല്‍കുന്നു. മോട്ടോര്‍സൈക്കിള്‍ റേസ്…

Read More