konnivartha.com: പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു .ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. രാജ്യത്തെ സാധാരണക്കാരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്കുന്ന നടപടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്ര ഗവണ്മെന്റ് പാചകവാതക വിലയില്‍ ഗണ്യമായ കുറവു പ്രഖ്യാപിച്ചു. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിണ്ടര്‍ ഒന്നിന് 200 രൂപ വീതമാണ് കുറയ്ക്കുക. 2023 ഓഗസ്റ്റ് 30 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഉദാഹരണത്തിന് ഡല്‍ഹിയില്‍ 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന് 1103 രൂപയാണ് നല്കിയിരുന്നതെങ്കില് പുതിയ വില പ്രകാരം ഇനി…
Read More