പത്തനംതിട്ട :സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 22/04/2025)

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം:മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം വ്യാഴാഴ്ച്ച രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ ജില്ലാതല അവലോകന യോഗം വ്യാഴാഴ്ച്ച (ഏപ്രില്‍ 24) നടക്കും. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം. പൂര്‍ണമായും ഹരിതചട്ടം പാലിക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവര്‍, കായിക പ്രതിഭകള്‍, വ്യവസായികള്‍, പ്രവാസികള്‍, സമുദായ നേതാക്കള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ്…

Read More

പത്തനംതിട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/08/2024 )

ഡ്രൈവറെ ആവശ്യമുണ്ട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍  ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 55 വയസ് അധികരിക്കാത്ത ഡ്രൈവറെ ആവശ്യമുണ്ട്. സാധുതയുളള ലൈസന്‍സ്, അനുബന്ധരേഖകള്‍, തിരിച്ചറിയല്‍കാര്‍ഡ് എന്നിവ സഹിതം  ഓഗസ്റ്റ് 12 ന് രാവിലെ 11 ന് കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2214639. ലോക മുലയൂട്ടല്‍ വാരാചരണം;ക്വിസ് മത്സരവും സമാപന ചടങ്ങും സംഘടിപ്പിച്ചു ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം പത്തനംതിട്ട, ഐ.എ.പി പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല ക്വിസ് മത്സരവും മുലയൂട്ടല്‍ വാരാചരണ സമാപന ചടങ്ങും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി  നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ്. ശ്രീകുമാര്‍…

Read More

പത്തനംതിട്ട : സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/07/2024 )

ഉപതിരഞ്ഞെടുപ്പ് 30ന്  ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.   തുമ്പമണ്‍- കോഴഞ്ചേരി റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഒന്നര കോടി രൂപ അനുവദിച്ചു അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ഒന്നര കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ്  22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുക.തുമ്പമണ്‍-കോഴഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ശക്തമാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 102 കോടി രൂപ മുടക്കി ആധുനികരീതിയില്‍ റോഡ് പുനര്‍നിര്‍മിക്കാന്‍…

Read More

പത്തനംതിട്ട : സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 30/12/2022)

മകരവിളക്ക് തീര്‍ഥാടനം: യോഗം മൂന്നിന് ശബരിമല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ജനുവരി മൂന്നിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സംയോജിത വിളവെടുപ്പാനന്തര പരിപാലനം: സംരംഭകര്‍ക്ക് ധനസഹായം സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായം നല്‍കുന്നു. സംരംഭക പ്രേരിതമായ ഈ പ്രോജക്ടുകള്‍ വായ്പാ ബന്ധിതമായാണ് നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യ നിര്‍ണയത്തിന് ആനുപാതികമായി സഹായധനം അനുവദിക്കും. വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്റ്റേര്‍ഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ (25 അംഗങ്ങളുള്ള) തുടങ്ങിയവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്. പായ്ക്ക്ഹൗസുകള്‍ സ്ഥാപിക്കുന്നതിന് (9 മീറ്റര്‍…

Read More