പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുസ്തകോത്സവം ഇന്നുമുതല്‍

  konnivartha.com: പത്തനംതിട്ട ജില്ലാ ​ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പത്തനംതിട്ട പുസ്‌തകോത്സവം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. എൺപതോളം പ്രസാധകർ പങ്കെടുക്കുന്ന മേളയില്‍ മലയാള പുസ്തകങ്ങൾക്ക് 35 ശതമാനം വരെയും ഇം​ഗ്ലീഷ് പുസ്തകങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെയും കിഴിവ് ലഭിക്കും. ശനി രാവിലെ 10ന് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു മുഖ്യാതിഥിയാകും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ വായനസന്ദേശം നൽകും.   കൈപ്പട്ടൂർ തങ്കച്ചൻ എഴുതിയ കഫീൽ, വൈറസ്, വാസന്തി നമ്പൂതിരി എഴുതിയ വസന്തഗീതങ്ങൾ, പൊൻ നീലൻ എഴുതിയ പിച്ചിപ്പു എന്നീ പുസ്‌തകങ്ങളും പ്രകാശനം ചെയ്യും. പകൽ 2.30ന് കവിസമ്മേളനം കവി ഡോ. സി രാവുണ്ണി ഉദ്ഘാടനം…

Read More

പത്തനംതിട്ട : പുസ്തകോത്സവം തുടങ്ങി

  പുസ്തകോത്സവങ്ങള്‍ യുവ തലമുറയിലെ എഴുത്തുകാര്‍ക്ക് കടന്നുവരാനുള്ള വേദിയാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജിലെ കടമ്മനിട്ട രാമകൃഷ്ണന്‍ നഗറില്‍ ആരംഭിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   രാജ്യത്ത് കുറഞ്ഞുവരുന്ന ആശയവിനിമയ വേദികള്‍ കൂടുതലായി സൃഷ്ടിക്കാന്‍ പുസ്തകോത്സവങ്ങള്‍ പോലെയുള്ള ഇടങ്ങള്‍ കാരണമാകണം. ആശയത്തെ ആശയങ്ങള്‍കൊണ്ട് നേരിടുന്നതിനും അതിലൂടെ ആരോഗ്യകരമായ ആശയവിനിമയ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും പുസ്തകോത്സവങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.   ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ.പി.ജെ. ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കവി കടമ്മനിട്ട രാമകൃഷ്ണന്റെ ഭാര്യ ശാന്ത കടമ്മനിട്ട അക്ഷരദീപം തെളിക്കല്‍ നടത്തി. മുഖ്യപ്രഭാഷണം നോവലിസ്റ്റ് ബെന്യാമിന്‍ നിര്‍വഹിച്ചു.   വയലാര്‍ പുരസ്‌കാര ജേതാവായ ബെന്യാമിനെ മന്ത്രി ആദരിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.…

Read More