പത്തനംതിട്ട നഗരസഭ:കശാപ്പ്ശാലയ്ക്ക് അനുമതി ലഭിച്ചു: കോന്നിയില്‍ ലൈസന്‍സ് ഇല്ല

  konnivartha.com : നീണ്ട ഏഴ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള കശാപ്പ്ശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചു.എന്നാല്‍ കോന്നിയില്‍ അനുമതി ഇല്ല എങ്കിലും പഞ്ചായത്തിന്‍റെ മൌന അനുമതിയോടെ പൂവന്‍ പാറയില്‍ ഇറച്ചി വ്യാപാരം നടക്കുന്നു . ലക്ഷങ്ങളുടെ നികുതി ആണ് പഞ്ചായത്തിന് നഷ്ടം . സമീപത്തെ റബര്‍ തോട്ടത്തില്‍ ആണ് ഉരുക്കളെ കശാപ് ചെയ്യുന്നത് എന്ന് ആരോപണം ഉണ്ട് . ഇതൊന്നും പഞ്ചായത്തിന് ബാധകം അല്ല എന്ന നിലപാടില്‍ ആണ് പഞ്ചായത്ത് . ഈ പഞ്ചായത്ത് ആര്‍ക്ക് വേണ്ടി ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് പോലും ചിലപ്പോള്‍ പൊതു ജനം ചിന്തിക്കുന്നു .   പത്തനംതിട്ടയില്‍2015 വരെയാണ് സ്ലോട്ടർ ഹൗസിന് പ്രവർത്തന അനുമതി ഉണ്ടായിരുന്നത്. പി.സി.ബി നിബന്ധനകൾ പാലിക്കാത്തതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം കശാപ്പുശാല അടച്ചുപൂട്ടുക യായിരുന്നു.     കശാപ്പു…

Read More