പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 06/03/2024 )

ടെന്‍ഡര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2024-25 കാലയളവില്‍ കമ്പ്യൂട്ടര്‍ പ്രിന്റിംഗ് ആന്‍ഡ് സര്‍വീസിംഗ്, ഓക്സിജന്‍ സിലിണ്ടര്‍ റീഫിലിംഗ്, ഡെന്റല്‍ ഉപകരണങ്ങള്‍, എക്സറേ ഫിലിം, സിടി ഫിലിം, ഇസിജി പേപ്പര്‍, ക്ലീനിംഗ് സോല്യൂഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 23. ഫോണ്‍ : 9497713258 നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. പ്രായപരിധി 27…

Read More

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 03/03/2024)

ലൈഫ് മിഷന്‍ ജനങ്ങളുടെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരം  : മന്ത്രി വീണാ ജോര്‍ജ് ഏഴംകുളത്തെ  100 കുടുംബങ്ങളുടെ ജീവിതം ഇനി ലൈഫിന്റെ സുരക്ഷിത ഭവനത്തില്‍ ലൈഫ് മിഷന്‍ ജനങ്ങളുടെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മാണം പൂര്‍ത്തീകരിച്ച 100 വീടുകളുടെ താക്കോല്‍ദാനത്തിന്റെ ഉദ്ഘാടനം മാങ്കൂട്ടം ബഥാനിയ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സ്വപ്നമാണ് സുരക്ഷിതമായ ഭവനം. പൊതുജനാവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭവനം നല്‍കുന്നതിനായാണ്  സമ്പൂര്‍ണ-സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ആവിഷ്‌കരിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നടപ്പാക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 75000 വീടുകളാണ് ലക്ഷ്യം വച്ചിരുന്നെങ്കിലും  1,40,000 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തു ലൈഫിന്റെ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചു ലക്ഷത്തിന് മുകളിലെത്തുമെന്നും…

Read More

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 29/02/2024 )

വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരുവര്‍ഷം) താത്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.   പങ്കെടുക്കുവാന്‍ താത്പര്യമുള്ള എംബിബിഎസ് ഡിഗ്രിയും ടിസിഎംസി സ്ഥിരം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി മാര്‍ച്ച് ആറിന് രാവിലെ 10 മുതല്‍ നാലു വരെ കൊല്ലം പോളയത്തോട് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് (ദക്ഷിണ മേഖല) റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് ഹാജരാകണം.പ്രതിമാസം 57525 രൂപയാണ് ശമ്പളം. ഫോണ്‍: 0474-2742341   ഗതാഗത നിയന്ത്രണം ആറന്മുള കുഴിക്കാല ഗണപതി ടെമ്പിള്‍ റോഡില്‍ ടാറിംഗ് ഇന്നു (1) മുതല്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് അഞ്ചുവരെ ഈ റോഡില്‍…

Read More

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 28/02/2024 )

ജോബ് സ്റ്റേഷനില്‍ അപേക്ഷ നല്‍കുന്ന പരമാവധി ആളുകള്‍ക്ക് ജോലി നല്‍കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ജോബ് സ്റ്റേഷനില്‍ അപേക്ഷ നല്‍കുന്ന പരമാവധി ആളുകള്‍ക്ക് ആറുമാസത്തിനകം ജോലി നല്‍കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും വിജ്ഞാന സദസും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യോഗ്യതയ്ക്കും, അഭിരുചിക്കും, വൈദഗ്ദ്യത്തിനും അനുയോജ്യമായ തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റാന്നി നോളജ് വില്ലേജുമായി ബസപ്പെട്ടുള്ള സ്‌കില്‍ ഹബ്ബ് നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായി. പഞ്ചായത്തുകളില്‍ നോളജ് സെന്റര്‍ സ്ഥാപിക്കുവാന്‍ പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തി നല്‍കണം. ജനപ്രതിനിധികള്‍ ജോബ് സെന്ററുകളുടെ അംബാസിഡര്‍മാരാകണം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കുള്ള സഹായ കേന്ദ്രമാണ് ജോബ് സ്റ്റേഷന്‍ തൊഴില്‍ദാതാക്കള്‍ക്ക് അനുയോജ്യമായ നൈപുണ്യശേഷിയുള്ളവരെ കണ്ടെത്താന്‍ ജോബ് സ്റ്റേഷനിലൂടെ സാധിക്കും…

Read More

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 07/02/2024 )

പത്തനംതിട്ട ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ് ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി ക്യാമ്പയിനുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ്, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. ജില്ലയില്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍, ഹരിതകേരളമിഷന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ചിട്ടയായ മാലിന്യനിര്‍മാര്‍ജനം, പരിസര ശുചീകരണം കൊതുകുറവിട നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും അധികാര പരിധിയില്‍ വരുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം നല്‍കപ്പെടുന്ന പകര്‍ച്ചവ്യാധിയുടെ വിവരങ്ങള്‍ യഥാസമയം ഐഡിഎസ്പി (ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം)യില്‍ റിപ്പോര്‍ട്ട് ചെയണം. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യനിര്‍മ്മാര്‍ജനം ഉറവിട നശീകരണത്തിലൂടെ…

Read More

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍/ അറിയിപ്പുകള്‍ ( 23/12/2023)

ജനപ്രതിനിധികള്‍ സേവന തല്‍പരരാകണം : ഡപ്യൂട്ടി സ്പീക്കര്‍ ജനപ്രതിനിധികള്‍ സേവനതല്‍പരരാകണമെന്നു ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 2024 – 25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ജനപ്രതിനിധികളുടെ ഏകദിന ശില്പശാല അടൂര്‍ മേലേതില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍മാണത്തില്‍ ദാരിദ്ര നിര്‍മാര്‍ജനവും മാലിന്യ സംസ്‌കരണവും പ്രത്യേക പരിഗണന നല്‍കേണ്ട വിഷയങ്ങളാണ്. ജനപ്രതിനിധികള്‍ ഇതില്‍ ജാഗരൂകരാകണം. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണം . ദാരിദ്രനിര്‍മാര്‍ജനം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് വേണം പദ്ധതികള്‍ വിഭാവനം ചെയ്യാന്‍. ശുചിത്വവും തുല്യപ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും അണിനിരന്ന ശില്പശാല പഞ്ചായത്ത് അസോസിയേഷനും കിലയും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ രശ്മി…

Read More

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 13/12/2023)

  അവലോകനയോഗം ( ഡിസംബര്‍ 14) ശബരമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ചു ഭക്തജനതിരക്ക് ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് ( ഡിസംബര്‍ 14) രാവിലെ 10.15 നു കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മനുഷ്യഭൂപടം നിര്‍മ്മിച്ചു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഡിസംബര്‍ 17 നു അടൂരില്‍ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നിര്‍മിച്ച മനുഷ്യഭൂപടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭൂപടത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ നിരന്നുനിന്നാണു മനുഷ്യഭൂപടം നിര്‍മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എസ് രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, വൈസ്പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി…

Read More

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍/ അറിയിപ്പുകള്‍ ( 04/12/2023)

  ഗതാഗതനിയന്ത്രണം ചിറ്റാര്‍- പുലയന്‍പാറ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍  ( ഡിസംബര്‍  5 ) ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. വയ്യാറ്റുപുഴക്കു യാത്ര ചെയ്യുന്നവര്‍ ചിറ്റാര്‍ മാര്‍ക്കറ്റ് റോഡിലൂടെ ഈട്ടിച്ചുവട് വഴി പോകണമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗതനിയന്ത്രണം കടയാര്‍- പുത്തന്‍ ശബരിമല പുത്തേഴം റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കടയാര്‍ ജംഗ്ഷന്‍ മുതല്‍ പുത്തേഴം വരെയുള്ള റോഡിലെ ഗതാഗതം ഡിസംബര്‍ ആറുവരെ താത്കാലികമായി നിരോധിച്ചതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗതനിയന്ത്രണം ഐത്തല -അറുവച്ചംകുഴി റോഡില്‍ ഇടകടത്തി ഭാഗത്തു സംരക്ഷണഭിത്തിയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കുറുമ്പന്‍മൂഴി മുതല്‍ അരയാഞ്ഞിലിമണ്‍ വരെയുളള ഭാഗത്തെ ഗതാഗതം ഇന്നു മുതല്‍ (5) താത്കാലികമായി നിരോധിച്ചതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…

Read More