konnivartha.com : തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട് സ്വദേശിനിയുടെ (36) രണ്ടാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി നൽകി രക്ഷപ്പെടുത്തിയത്. കേരളത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ഉൾപ്പെടെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രം ലഭ്യമായ ഈ നൂതന ചികിത്സാ സംവിധാനമാണ് തൃശൂർ മെഡിക്കൽ കോളേജിൽ സാധ്യമാക്കിയത്. വിജയകരമായ ചികിത്സയിലൂടെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി കുഞ്ഞിനെ രക്ഷിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഗർഭാവസ്ഥയിൽ മെക്കോണിയം (കുഞ്ഞിന്റെ വിസർജ്യം) കലർന്ന് മൊക്കോണിയം ആസ്പിറേഷൻ സിൻഡ്രോം എന്ന അവസ്ഥമൂലം യുവതിയ്ക്ക് സിസേറിയൻ നടത്തി. ഇത് ഉള്ളിൽ ചെന്നതോടെ ശ്വാസകോശ ധമനിയിലെ ഉയർന്ന രക്ത സമ്മർദം മൂലം കുഞ്ഞിന് ഗുരുതര ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻ കുഞ്ഞിനെ വെന്റിലേറ്ററിൽ…
Read More