നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു മഹാത്മാ അയ്യങ്കാളി

  konnivartha.com: നൂറ്റാണ്ടുകളായി തുടർന്നുവന്ന വർണശാസനകളെ വെല്ലുവിളിച്ച് സാമൂഹിക പരിവർത്തനത്തിന് വഴിതെളിച്ച മഹാത്മാ അയ്യങ്കാളിയുടെ എണ്‍പത്തി മൂന്നാം ചരമവാർഷികമാണ് ഇന്ന് . ഈ കാലഘട്ടത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ സ്മരണയ്ക്ക് മുന്നില്‍ കൈകൂപ്പുന്നു ശിരസ്സ് നമിക്കുന്നു . 1941 ജൂൺ 18 ന് മഹാത്മാ അയ്യങ്കാളി കാല യവനികയ്ക്ക് ഉള്ളില്‍ മറഞ്ഞു എങ്കിലും സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ പ്രമുഖ സ്ഥാനം നല്‍കി ജനം മഹാത്മാ അയ്യങ്കാളിയെ ആദരിക്കുന്നു . ഈ നാമം വാഴ്ത്തപ്പെടുന്നു . നവോത്ഥാനത്തിന്റെ പടനായകന്‍ മഹാത്മ അയ്യങ്കാളിയുടെ വാക്കും പ്രവര്‍ത്തിയും സാധാരണ ജന വിഭാഗത്തിന്റെ ഉന്നതിയ്ക്കും ഉണര്‍വിനും വേണ്ടിയായിരുന്നു . ജന മനസ്സുകളില്‍ ഏറെ വേരോടിയ നാമം ആണ് മഹാത്മ അയ്യങ്കാളി എന്നത് . ജാതിയിരുട്ടിന്‍റെ ഹിംസയെ വെല്ലുവിളിച്ചു കൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച സാമൂഹ്യ സാംസ്ക്കാരിക നവോഥാന നായകരില്‍ വിപ്ലവകാരിയായിരുന്നു മഹാത്മാ…

Read More