നവകേരളസദസ് വാര്‍ത്തകള്‍ ( പത്തനംതിട്ട ജില്ല ) www.konnivartha.com നവകേരളസദസ്: വാര്‍ത്താ സമ്മേളനം ( ഡിസംബര്‍ 15) നവകേരളസദസിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവര്‍ പങ്കെടുക്കുന്ന പത്രസമ്മേളനം (15) ഉച്ച കഴിഞ്ഞു മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നവകേരളസദസ് :പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി സംവദിക്കുന്നത് ജില്ലയിലെ 200 വിശിഷ്ടവ്യക്തികളുമായി പ്രത്യേക വാര്‍ത്താ സമ്മേളനം 17 നു രാവിലെ 10:30 ന് നവകേരളസദസിന്റെ ഭാഗമായി 17 ന് രാവിനെ ഒന്‍പതിന് പത്തനംതിട്ട മാക്കംകുന്ന് സെന്റ് സ്റ്റീഫന്‍സ്ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള 200 വിശിഷ്ടവ്യക്തികളുമായി സംവദിക്കും. ഇവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി മുഖ്യമന്ത്രി നല്‍കുകയും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ശേഷം പ്രത്യേകം തയ്യാറാക്കിയ മീഡിയാ റൂമില്‍ രാവിലെ 10:30 ന് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം നടക്കും. റോക്‌സ്…
Read More