മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം  വനംവകുപ്പ് മന്ത്രി നിര്‍വഹിച്ചു

മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം 
വനംവകുപ്പ് മന്ത്രി നിര്‍വഹിച്ചു
  കോന്നി വാര്‍ത്ത ഡോട്ട് കോം : വനം, വന്യജീവി വകുപ്പ്, കോന്നി-റാന്നി വനം ഡിവിഷനുകളിലെ ഉത്തര കുമരംപേരൂര്‍, കൊക്കാത്തോട്, കൊച്ചുകോയിക്കല്‍ എന്നീ മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം വനം-വന്യജീവി വകുപ്പ് മന്ത്രി  എ.കെ. ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  മണ്ണീറ റവ. ഫാദര്‍ പി.എ. ശമുവേല്‍ മെമ്മോറിയല്‍ പാരീഷ്ഹാളില്‍ നടന്ന  സമ്മേളനത്തില്‍ അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
  നബാര്‍ഡ് ധനസഹായത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പന്‍, കോന്നിബ്ലോക്ക് പഞ്ചായത്ത്അംഗം പ്രവീണ്‍ പ്ലാവിളയില്‍, കോന്നി ഗ്രാമപഞ്ചായത്ത്അംഗം ആര്‍. രഞ്ജു, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്അംഗം പി.എസ്. പ്രീത, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ്ജോര്‍ജ്, എന്‍സിപി ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരന്‍ നായര്‍, കോന്നി ഡിഎഫ്ഒ ശ്യാം മോഹന്‍ലാല്‍, നടുവത്തുമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍  അജീഷ് മന്മഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
error: Content is protected !!