നമ്പൂതിരിക്ക് മുന്നിൽ നമ്പൂതിരിപ്പാട് ഇരുന്നപ്പോൾ

  ചാലക്കര പുരുഷു konnivartha.com : ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലേറിയ മഹാനായ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഇ.എം.എസ് ലോകത്തിലെ തന്നെ രേഖാചിത്രമെഴുത്തിലെ അതികായനായ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് മുന്നിൽ ഏതാനും മിനുട്ടുകൾ കൊച്ചു കുട്ടിയെപ്പോലെ ഇരുന്ന് കൊടുത്തത് മയ്യഴിക്ക് ഒരിക്കലും മറക്കാനാവില്ല. 1990 കളുടെ തുടക്കത്തിലാണ് ഈ അപൂർവ്വ സന്ദർഭമൊരുങ്ങിയത്. വരയുന്നയാളും വരയ്ക്കപ്പെടുന്ന ആളും നല്ല ഗൗരവത്തിലായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ സംസ്ഥാന ചിത്രകലാകേമ്പിനോടനുബന്ധിച്ചാണ് ഇ.എം.എസ്. മയ്യഴിയിലെത്തിയത്.ഗാന്ധിജിയും, ശ്രീനാരായണ ഗുരുവും, വാഗ്ഭടാനന്ദനും വന്ന മയ്യഴിക്കാരുടെ ആദിതീയ്യ ക്ഷേത്രത്തിന്‍റെ അതേ ചരിത്ര ഭൂമികയിൽ തന്നെയാണ്, രാജ്യം കണ്ട എക്കാലത്തേയും മഹാനായ ആ കമ്മ്യണിസ്റ്റുമെത്തിയത്.സമ്മേളനത്തിന്‍റെ ഇടവേളയിൽ വീണു കിട്ടിയ നിമിഷങ്ങളിലാണ് ആർട്ടിസ്റ്റ് നമ്പൂതിരി ഇ.എം.എസിന്‍റെ നിമിഷ രേഖാചിത്രം ക്യാൻവാസിൽ ആലേഖനം ചെയ്തത്. ദാർശനികതയിൽ വിളക്കിയെടുത്ത ഭാവവും, പ്രകാശഭരിതമായ കണ്ണുകളും, എളിമയുടെ രാജഭാവവുമെല്ലാം തെളിഞ്ഞു നിന്ന ആരേവാ ചിത്രം ആർട്ടിസ്റ്റ്നമ്പൂതിരിയുടെ കലാ…

Read More