ദീർഘകാല പൊതു പ്രവർത്തന രംഗത്ത് കോന്നിയുടെ സൗമ്യമുഖം: കോന്നിയൂർ പി. കെ കോന്നിയൂർ പി കെ ഓർമ്മയായി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ നിറ സാന്നിധ്യമായിരുന്ന കോന്നിയൂർ പി കെ ഓർമ്മയായി.കോന്നിയുടെ രാഷ്ട്രീയ കലാ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന കോന്നിയൂർ പി കെ യുടെ വേർപാട് ഞെട്ടലോടെയാണ് കോന്നി കേട്ടത്.ചൊവ്വാഴ്ച്ച പുലർച്ചെ ഏഴ് മണിയോടെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി കെ എന്ന പൊതു പ്രവർത്തകൻ്റെ അന്ത്യം. ഇക്കഴിഞ്ഞ നിയമ സഭാ ഉപതിരഞ്ഞെടുപ്പിൽ അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും പി കെ ചുക്കാൻ പിടിച്ചു.തുടർന്ന് വിശ്രമത്തിലായിരുന്നു പി കെ.ജനീഷ് കുമാറിൻ്റെ മികച്ച വിജയത്തിന് ശേഷം മേയ് മൂന്നിനാണ് അസുഖ ബാധിതനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വൃക്ക സംബന്ധമായും ഹൃദയ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയും…
Read More