തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചു. വാക്സിനേഷന്‍ നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ ജീവനക്കാരും അതത് വാക്‌സിനേഷന്‍ സെന്ററുകളിലെത്തി വാക്സിന്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍ റെഡ്ഡി പറഞ്ഞു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ കോവിഡ് ബാധിതര്‍, മരുന്നുകള്‍ക്കും ഭക്ഷണത്തിനും ഗുരുതരമായ അലര്‍ജിയുളളവര്‍ എന്നിവരൊഴികെ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. 50 വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. മൊബൈലില്‍ മെസേജ് ലഭിച്ചില്ലെങ്കിലും ലിസറ്റിലുളള ജീവനക്കാര്‍ക്കും വാക്സിന്‍ എടുക്കാം.
Read More