നവംബറിൽ തിരുവനന്തപുരത്ത് ഓട്ടോമോട്ടീവ് ടെക്നോളജി റൗണ്ട് ടേബിൾ നടത്തും: മന്ത്രി പി രാജീവ് konnivartha.com: നവംബറിൽ തിരുവനന്തപുരത്ത് ബിഎംഡബ്ല്യു അടക്കമുള്ള കമ്പനികളുമായി സഹകരിച്ച് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ സംബന്ധിച്ച റൗണ്ട് ടേബിൾ കോൺഫറൻസ് നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബിഎംഡബ്ല്യു പ്രതിനിധികളുമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാറും കെഎസ് ഐഡിസിയും. ഇതിന്റെ ഭാഗമായാണ് ബിഎംഡബ്ല്യു പ്രതിനിധികളുമായി പ്രാഥമിക ചർച്ച നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ബി എം ഡബ്ല്യു അടക്കമുള്ള കമ്പനികൾക്ക് ഓട്ടോമോട്ടീവ് സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചുനൽകുന്ന കേരള കമ്പനിയായ ആക്സിയ ടെക്നോളജീസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് തിരുവനന്തപുരം ചാർട്ടറുമായി സഹകരിച്ചാണ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ബിഎംഡബ്ല്യുവിനെക്കൂടാതെ ജർമ്മൻ,…
Read More