തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് : വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് അടയ്ക്കണം:മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും KONNI VARTHA.COM : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷം 100 ശതമാനം നികുതി പിരിവ് കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഒടുക്കാനുളളവര്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി തുക ഒടുക്കി പ്രോസിക്യൂഷന്, ജപ്തി നടപടികളില്‍ നിന്നും ഒഴിവാകണം. നികുതി സ്വീകരിക്കുന്നതിനായി മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും. 2022-23 വര്‍ഷത്തെ കെട്ടിട നികുതി ഇളവിന് അര്‍ഹതയുളള വിമുക്തഭടന്മാരും അവരുടെ ആശ്രിതരും ആയതിനുളള അപേക്ഷ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഹാജരാക്കണം. അതിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല എന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2282223.
Read Moreടാഗ്: തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാലിശ്ശേരി കോളനി ഭാഗം), പത്തനംതിട്ട നഗരസഭ വാര്‍ഡ് 21, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് (പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് ഒഴികെ), തിരുവല്ല നഗരസഭ വാര്‍ഡ് നാല് (വാരിക്കാട് സി.എസ്.ഐ ചര്‍ച്ച് മുതല്‍ ചുമത്ര ക്ഷേത്രം വരെയും, ചുമത്ര ഷാപ്പുപടി മുതല്‍ ചുമത്ര ക്ഷേത്രം വരെയും), വാര്‍ഡ് മൂന്ന് (എസ്.എന്‍.ഡി.പി മുതല്‍ തോപ്പില്‍മല ഭാഗം വരെ), വാര്‍ഡ് രണ്ട് (ചുമത്ര മുസ്ലീം പള്ളി മുതല്‍ റെയില്‍വേ റോഡ് വരെ), വാര്‍ഡ് 19 (തിരുമൂലപുരം ബോധനയുടെ കിഴക്കുവശംപാറയില് ഭാഗം), വാര്‍ഡ് 15 (തൈമല ഇവാഞ്ചലിക്കല്‍ പള്ളി മുതല്‍ റെയില്‍വേ റോഡ് വരെ),…
Read More