കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുജനങ്ങൾക്ക് ട്രഷറിയെ സംബന്ധിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കുന്നതിന് പരാതി പരിഹാര സംവിധാനം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. ഈ സംവിധാനം മുഖേന ഇടപാടുകാർക്ക് സ്വന്തം മൊബൈൽ നമ്പരും ഇ-മെയിൽ ഐ.ഡിയും ഉപയോഗിച്ച് ഓൺലൈനായി www.treasury.kerala.gov.in ലെ grievance മെനുവിൽ കയറി പരാതികൾ സമർപ്പിക്കാം. പരാതിയുടെ ആധികാര്യത ഉറപ്പുവരുത്തുന്നതിനായി മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.റ്റി.പി നൽകേണ്ടതാണ്. പോർട്ടലിൽ ലഭിക്കുന്ന പരാതികളിൽ ട്രഷറി ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പരാതി പരിഹാരസെൽ തുടർ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരനെ മെയിലിൽ അറിയിക്കും. ട്രഷറി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമായ പരാതികൾ ബന്ധപ്പെട്ട ട്രഷറികളുടെ മെയിലിലോ നേരിട്ടോ തപാലിലോ നൽകാം. എല്ലാ ട്രഷറികളുടെയും മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാരുടെയും മെയിൽ ഐ.ഡി www.treasury.kerala.gov.in ലെ ‘ട്രഷറി ഡയറക്ടറി’ എന്ന മെനുവിൽ ലഭ്യമാണ്. ട്രഷറിയുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട ജില്ലാ/ സബ് ട്രഷറി…
Read More