ഞാവല്‍പ്പഴം “ചില്ലറയ്ക്ക് “കിട്ടില്ല :കിലോ 400

  konnivartha.com: പണ്ട് തൊടികളില്‍ നിറയെ ഉണ്ടായിരുന്ന ഞാവല്‍ മരങ്ങള്‍ കാഴ്ച വസ്തുക്കളായി പരിണമിച്ചതോടെ കേരളത്തില്‍ അപൂര്‍വ്വമായി ലഭിക്കുന്ന പഴവര്‍ഗമായി ഞാവല്‍പ്പഴം മാറി . ഞാവല്‍പ്പഴം ഇപ്പോള്‍ വരുന്നത് അന്യ സംസ്ഥാനത്ത് നിന്നും ആണ് . കേരളത്തില്‍ പ്രത്യേക സീസണില്‍ മാത്രം ആണ് ഞാവല്‍പ്പഴം വില്‍പ്പന . കിലോ നാനൂറു മുതല്‍ അറുനൂറു രൂപ വരെയാണ് വില . നഗരങ്ങളില്‍ നാനൂറു രൂപയ്ക്ക് ലഭിക്കുന്ന ഞാവല്‍പ്പഴം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അറുനൂറു രൂപയ്ക്ക് ആണ് വില്‍പ്പന . പണ്ടു കാലത്ത് സുലഭമായിരുന്നു ഞാവൽപ്പഴം ഇപ്പോൾ കിട്ടാൻ വിഷമമാണെങ്കിലും ആരോഗ്യഗുണങ്ങളറിഞ്ഞു തേടിപ്പിടിച്ചാണ് ആളുകള്‍ എത്തുന്നത്‌ .അതിനാല്‍ വിലയും ഉയര്‍ന്നു . കർണാടകയിലെ റെയ്ച്ചൂർ ജില്ലയിലെ വനപ്രദേശങ്ങളിൽ നിന്നു ശേഖരിക്കുന്ന ഞാവൽപഴമാണ് കേരളത്തില്‍ കൂടുതലായി വില്‍പ്പനയ്ക്ക് എത്തിക്കുന്നത് . ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപ്പഴം പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന ഏറ്റവും…

Read More