68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ജി പ്രമീള സ്വാഗതം ആശംസിച്ചു. ഇ.എം.എസ് സഹകരണ ആശുപത്രി ചെയര്‍മാന്‍ ടി.കെ.ജി നായര്‍, പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക്പ്രസിഡന്‍റ് എ.ഷംസുദ്ദീന്‍, കോഴഞ്ചേരി സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. ബിജു, കോഴഞ്ചേരി അസിസ്റ്റന് രജിസ്ട്രാര്‍ (ജനറല്‍)ഡി. ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Read More