ജനകീയ ഹോട്ടലുകളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുത്: മന്ത്രി

  വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മന്ത്രി കുടുംബശ്രീയേയും ജനകീയ ഹോട്ടലുകളെയും തകർക്കാനുള്ള ശ്രമത്തിനെതിരെ പ്രതികരിച്ചത്. ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോൾ ഒരുപാട് കുടുംബങ്ങൾ പുലരുന്നുണ്ടെന്നും മായം ചേർക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാർക്ക് കുറഞ്ഞ ചിലവിൽ കഴിക്കാൻ സാധിക്കുന്നുണ്ടെന്നും വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതൽ അർത്ഥവത്താക്കാനും ജനകീയ ഹോട്ടൽ സംരംഭത്തെ കൂടുതൽ മികവുറ്റതാക്കി മാറ്റാനും കൈകൾ കോർക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജീവൻ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളാണ്. അവരെ ശാക്തീകരിക്കാനും ദാരിദ്ര്യാവസ്ഥയിൽ നിന്ന് മോചിപ്പിക്കാനും അവരുടെ പദവി ഉയർത്താനും കുടുംബശ്രീയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗുണപ്പെടുന്നുണ്ട്. കേരളത്തിലെ ഈ വനിതാ മുന്നേറ്റത്തെ പകർത്താൻ മറ്റ് രാജ്യങ്ങളും…

Read More