konnivartha.com : പത്തനംതിട്ട ജില്ലയില്‍ പല ഭാഗത്തും ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എല്‍. അനിതകുമാരി. അറിയിച്ചു. രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ കഴിയും. ചെങ്കണ്ണുണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണം. എന്താണ് ചെങ്കണ്ണ്? കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണു ബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ ് എന്നിവ മൂലം രോഗം ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സക്ക് ഡോക്ടറെ സമീപിക്കണം. രോഗലക്ഷണങ്ങള്‍ കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്, കണ്പോളകളില് വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്ക്കുമ്പോള് പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍. എത്ര ദിവസം വിശ്രമിക്കണം ചെങ്കണ്ണ്…
Read More