konnivartha.com: ചിറ്റാര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് സാമ്പത്തിക അനുമതി ലഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ 25 കോടി രൂപ ചെലവില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്‌പെഷ്യല്‍ ആശുപത്രിയാണ് ചിറ്റാറില്‍ നിര്‍മിക്കുന്നത്. അഞ്ചു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആശുപത്രിയുടെ ആദ്യഘട്ട നിര്‍മാണത്തിനായി ഏഴ് കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചത്.ആദ്യഘട്ടത്തില്‍ ഒരു ഫ്‌ളോറില്‍ ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള രണ്ടു നിലകളാണ് നിര്‍മിക്കുക. ഗ്രൗണ്ട് ഫ്‌ലോറില്‍ കാഷ്വാലിറ്റി, ഹെല്‍പ്പ് ഡെസ്‌ക്, ഗൈനക്ക് ഓ പി റൂമുകള്‍, പീഡിയാട്രിക് ഒ. പി റൂമുകള്‍, ഡോക്ടേഴ്‌സ് റൂമുകള്‍, നഴ്‌സസ് റെസ്റ്റിംഗ് റൂമുകള്‍, ഫീഡിങ് റൂം, അനസ്‌തേഷ്യ മുറി, ഫാര്‍മസി, ബൈസ്റ്റാന്‍ഡേഴ്‌സ് വെയ്റ്റിംഗ് ഏരിയ, പോര്‍ച്…
Read More