ഊട്ടുപാറയിൽ പാറ ഉത്പന്നങ്ങള്‍ക്ക് വിലക്കൂട്ടി

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഊട്ട്പാറയിൽ  പ്രവര്‍ത്തിച്ചു വരുന്ന ഗ്യാലക്സി എന്നു പേരുള്ള എസ് കെ ജി ക്വാറിയില്‍ 2021 ജനുവരി ഒന്നു മുതല്‍ പാറ ഉത്പ്പന്നങ്ങള്‍ക്ക് കൊള്ള വില . സര്‍ക്കാരിന്‍റെ എല്ലാ വിധ വില നിലവാരവും അട്ടി മറിച്ചുകൊണ്ട് ഈ ക്വാറിയില്‍ മാത്രം വലിയ വില വര്‍ദ്ധിപ്പിച്ചതിന് പിന്നിലെ ഗൂഢ നീക്കം സര്‍ക്കാര്‍ അന്വേഷിക്കണം എന്നു ടിപ്പര്‍ ലോറി ഉടമകള്‍ ആവശ്യം ഉന്നയിച്ചു . അടിയന്തിരമായി വിജിലന്‍സ് അന്വേഷണം ഉണ്ടാകണം . ക്വാറികള്‍ക്ക് സ്വന്തമായി വിലകൂട്ടുവാന്‍ക്വാറി അസ്സോസിയേഷന് ഹൈക്കോടതിയുടെ അനുമതി ഉണ്ടെന്നാണ് ഉടമയുടെ മറുപടി . ഈ കോവിഡ് കാലത്ത് ഇപ്പോള്‍ വില കൂട്ടുവാന്‍ ക്വാറി ഉടമകളുടെ അസ്സോസിയേഷന്‍ തീരുമാനിച്ചോ എന്നുള്ള വിവരം ലഭിച്ചിട്ടില്ല . ക്വാറികള്‍ക്ക് 5 വര്‍ഷത്തേക്ക് അനുമതി നല്‍കുന്നു എന്നും ഉടമ പറയുന്നു . ടിപ്പര്‍ ലോറിക്കാരുമായി…

Read More