കോന്നി മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം വേഗം ആരംഭിക്കണം

 

കോന്നി മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം വേഗം ആരംഭിക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ പ്ലാന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

ഓക്സിജന്‍ പ്ലാന്റുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ഓക്സിജന്‍ പ്ലാന്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്നുവരുന്ന ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 15ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍.എച്ച്.എം ഡിപിഎം ഡോ. സി.എസ്. നന്ദിനി, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!