കോവിഡ് പ്രതിരോധം:ജനങ്ങളെ ഒപ്പം ചേര്‍ക്കാന്‍ ഒപ്പം 2 ക്യാമ്പയിന്‍

നിയമസഭാ തെരഞ്ഞെടുപ്പ് 2021:ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശം നല്‍കി. പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സുഗമമായി വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ 1379 ബൂത്തുകളില്‍ റാംപ് സൗകര്യം നിലവിലുണ്ട്. 151 ബൂത്തുകളിലാണ് പുതിയ റാംപുകള്‍ ഒരുക്കേണ്ടത്. ഇവിടെ മാര്‍ച്ച് 15 ന് മുന്‍പ് റാംപ് നിര്‍മ്മിക്കാന്‍ തദ്ദേശ സ്വയംഭരണ മേധാവികള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വൈദ്യുതിയില്ലാത്ത പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ രണ്ട് ബൂത്തുകളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉള്ളതിനാല്‍ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും കണ്ക്ഷന്‍ എടുക്കാന്‍ തീരുമാനിച്ചു. കുടിവെള്ള കണക്ഷന്‍ ഇല്ലാത്ത എല്ലാ ബൂത്തുകളിലേക്കും…

Read More